കടനാട്: ഗവ. ആശുപത്രി വളപ്പിൽനിന്ന കൂറ്റന്‍ വേങ്ങമരം കാറ്റില്‍ കടപുഴകി. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ് സംഭവം.
നൂറുകണക്കിന് രോഗികള്‍ എത്തുന്ന കടനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സമീപത്തുനിന്ന മരമാണ് മറിഞ്ഞുവീണത്.
ആശുപത്രിയില്‍ രോഗികളുമായെത്തി സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലും ഓട്ടോറിക്ഷയിലും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും വാഹനത്തിനും ആളുകൾക്കും പരിക്കേറ്റില്ല.